പൊന്നാനി: നവകേരള സദസുമായി ബന്ധപ്പെട്ട് പോലീസ്, സിപിഎം മദ്ദനത്തിൽ പ്രതിഷേധിച്ച് സംസ്ഥാന കോൺഗ്രസ് സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാർചിന് നേരെ ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെയും, ജനപ്രതിനിധികളെയും പോലീസ് അപ്രതീക്ഷിത അക്രമം നടത്തിയതിൽ പ്രതിഷേധിച്ച് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: എൻ എ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ:കെ വി സുജീർ, സി ജാഫർ, കെ പി സോമൻ, പി ഗഫൂർ, പ്രവിത കടവനാട്, കെ എം റഹീം, കെ പ്രഭു എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് ഫസലുറഹ്മാൻ, ഉസ്മാൻ തെയ്യങ്ങാട്, പി ഹഫ്സത്ത്, എം അമ്മുക്കുട്ടി, വി വി യശോദ എന്നിവർ നേതൃത്വം നൽകി.