കരാട്ടെ മാസ്റ്ററില്‍ നിന്നുണ്ടായ ദുരനുഭവം പെണ്‍കുട്ടി പറഞ്ഞിരുന്നു, പരാതി കുറച്ച് കഴിഞ്ഞ് നല്‍കിയാല്‍ മതിയെന്ന നിലപാട് പെണ്‍കുട്ടി സ്വീകരിച്ചു; പതിനേഴുകാരിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി അധ്യാപകന്‍

New Update
443444

മലപ്പുറം: എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സ്‌കൂളിലെ അധ്യാപകന്‍.

Advertisment

കരാട്ടെ മാസ്റ്റര്‍ സിദ്ദിഖ് അലിയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പെണ്‍കുട്ടി പറഞ്ഞിരുന്നുവെന്ന് അധ്യാപകന്‍ പ്രതികരിച്ചു. ഫെബ്രുവരി 6നാണ് പെണ്‍കുട്ടി അധ്യാപകനോട് വിവരങ്ങള്‍ പറഞ്ഞത്.

എന്നാല്‍ പരാതി കുറച്ച് കഴിഞ്ഞ് നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി കാര്യങ്ങള്‍ സംസാരിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മാറ്റം കണ്ടുതുടങ്ങിയെന്നും അധ്യാപകന്‍ പറഞ്ഞു.

Advertisment