ബോട്ടിൽ കപ്പലിടിച്ച് കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന പൊന്നാനി സ്വദേശി നൈനാർ എന്നയാളുടെ ഇസ്ലാഹ് എന്ന ബോട്ടിൽ കപ്പൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

New Update
boat Untitled.565.jpg

മലപ്പുറം: ബോട്ടിൽ കപ്പലിടിച്ച് കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബോട്ട് ജീവനക്കാരായ പൊന്നാനി അഴിക്കൽ സ്വദേശി കുറിയമാക്കാനകത്ത് സലാം, പൊന്നാനി പള്ളിപ്പടി സ്വദേശി പീക്കിൻ്റ ഗഫൂർ എന്നിവരുടെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്.

Advertisment

പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന പൊന്നാനി സ്വദേശി നൈനാർ എന്നയാളുടെ ഇസ്ലാഹ് എന്ന ബോട്ടിൽ കപ്പൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
                
ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് താഴ്ന്നു പോയിരുന്നു. അപകടത്തിൽപ്പെട്ട ബോട്ടിലെ മറ്റു ജീവനക്കാരെ രക്ഷിച്ചത് കപ്പൽ ജീവനക്കാരാണ്.

ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെയാണ് രക്ഷപ്പെടുത്തിയിരുന്നത്. തുടർന്ന് ഇവർക്കായി ഇവര്‍ക്കായി നേവിയും കോസ്റ്റുഗാർഡും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. 

Advertisment