പൊന്നാനി ജുമുഅത്ത് പള്ളിയിൽ ബറക്കത്തോടെ "വിളക്കത്തിരിക്കൽ"

New Update
ponnani9393839

പൊന്നാനി:  നൂറ്റാണ്ടുകളുടെ  പഴക്കവും പ്രൗഢിയും സ്വന്തമായുള്ള പൊന്നാനി വലിയ  ജുമുഅത്ത് പള്ളിയിലെ "വിളക്കത്തിരിക്കൽ"  ചടങ്ങ് സജീവമാക്കി കൊണ്ടുള്ള സദസ്സ്  ഇക്കഴിഞ്ഞ ദിവസവും ഭക്ത്യാദരവോടെ അരങ്ങേറി.    

Advertisment

പളളി സ്ഥാപകനും വിശ്വ ഇസ്‌ലാമിക് പണ്ഡിതനും അധിനിവേശ വിരുദ്ധ പോരാളിയുമായ ശൈഖ് സൈനുദ്ധീൻ മഖ്‌ദൂം തങ്ങൾ തുടങ്ങിവെച്ച  പതിവിൽ  പങ്കെടുത്ത്  സായൂജ്യരായത്   മർകസ് നോളേഡ്ജ് സിറ്റിയിലെ പണ്ഡിതന്മാരാണ്.
 
ശൈഖുനാ പൊന്മോള അബ്ദുൽ കാദർ മുസ്ലിയാർ ഉസ്താദ് നേതൃത്വത്തിലാണ് മർകസ്  പണ്ഡിതന്മാർ പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ  നൂറ്റാണ്ടുകളായി  വിജ്ഞാന  പ്രഭ പരത്തി പ്രകാശിക്കുന്ന  എണ്ണവിളക്കിന്  ചുറ്റും ഇരുന്നത്.

വലിയ ജുമാഅത്ത് പള്ളി ജനറൽ സെക്രട്ടറി  വി സയ്യിദ് മുഹമ്മദ്‌ തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം മുഹമ്മദ്‌ ഖാസിം കോയ, വലിയ ജുമാഅത്ത് പള്ളി ഇമാം അബ്ദുള്ള ബാഖവി ഇയ്യാട് , വലിയ ജുമാഅത്ത് പള്ളി അസിസ്റ്റന്റ് മുദരിസ്സന്മാരായ ഉമ്മർ സഖാഫി ഷാമിൽ ഇർഫാനി,  ഉവൈസ് അദനി എന്നിവർ ആശംസ നേർന്നു.   

പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ  വിശ്വാസികളും  പരിപാടിയുടെ ദൃക്‌സാക്ഷികളായി.

Advertisment