ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/UzIdLodRiVkkpuF9m2gB.jpg)
മലപ്പുറം: പൊന്നാനി കർമ്മയിൽ റോഡരികിൽ നിർത്തിയ കാർ പുഴയിലേക്ക് മറിഞ്ഞ് കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം.
Advertisment
പുഴയോരത്ത് നിർത്തിയിട്ട കാർ അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് കാറിൽ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം ഉണ്ടായിരിന്നു.
നാട്ടുകാരും, പൊന്നാനി സ്റ്റേഷൻ യുണിറ്റ് ട്രോമാകെയർ വളണ്ടിയർമാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്ത് എത്തിച്ചത്. കാർ ഭാഗികമായി തകർന്നെങ്കിലും കാറിലുണ്ടായിരുന്നവർക്ക് കാര്യമായി പരിക്കില്ല. ക്രെയിൻ എത്തിച്ചാണ് കാർ കരയിലേക്ക് കയറ്റിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us