പൊന്നാനി: പൊന്നാനി, ഈഴുവത്തിരുത്തി പ്രദേശങ്ങളില്‍ പൊന്നാനി നഗരസഭയുടെ അനാസ്ഥ കാരണം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഓഫീസിനു മുന്നില്‍ പൊന്നാനി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.
കെ പി.സി.സി സെക്രട്ടറി കെ പി നൗഷാദ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
തീരദേശ മേഖലയില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിലെ അനാസ്ഥ, അങ്ങാടിപ്പാലം വീതി കൂട്ടാത്തതിനെത്തുടര്‍ന്നുള്ള ഗതാഗത തടസ്സം , ഈഴുവത്തിരുത്തി പ്രദേശങ്ങളിലെ വീടുകളില്‍ ഭാരതപ്പുഴയില്‍ നിന്നും വെള്ളം കയറി ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍, പൊട്ടിപ്പൊളിഞ്ഞ നഗരസഭ റോഡുകള്‍, ഈഴുവത്തിരുത്തി പാക്കേജിന്റെ പേരില്‍ നിരവധി വര്‍ഷങ്ങളായി പൊളിച്ചിട്ട നിരവധി റോഡുകള്‍, കത്താത്ത തെരുവ് വിളക്കുകള്‍, തെരുവു നായ്ക്കളുടെ വന്ധീകരണം തുടങ്ങിയവയില്‍ പൊന്നാനി നഗരസഭ സമ്പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കെ ജയപ്രകാശ് അധ്യക്ഷ വഹിച്ചു. വി ചന്ദ്രവല്ലി, ഉണ്ണികൃഷ്ണന്‍ പൊന്നാനി, പുന്നക്കല്‍ സുരേഷ്, കെ പി അബ്ദുല്‍ ജബ്ബാര്‍, എന്‍ പി നബീല്‍, എ പവിത്രകുമാര്‍, ജെ പി വേലായുധന്‍, എം രാമനാഥന്‍, എം അബ്ദുല്‍ ലത്തീഫ്, കെവി സുജീര്‍, എം കെ റഫീഖ്,കബീര്‍ അഴീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.