Advertisment

"വിളക്കത്തിരിക്കൽ" പൈതൃക യാത്രയുടെ ആവേശത്തിൽ കൊണ്ടോട്ടിയിലെ സ്കൂൾ ഓഫ് ഖുർആൻ സെന്റർ

23 വർഷം കൊണ്ട് 30 ജുസ്അ് ക്ലാസിലൂടെ  ലഭിച്ച  മനോസംതൃപ്തിയുമായി പൊന്നാനിയിലെത്തിയ ശാഫി സഖാഫി മുണ്ടമ്പ്ര, ശിഷ്യസംഘം എന്നിവർ അടങ്ങുന്ന പൈതൃക യാത്രയെ കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം ഖാസിം കോയയുടെ നേതൃത്വത്തിൽ വലിയ ജുമുഅത്ത്  പള്ളി സാരഥികൾ സ്വീകരിച്ചു. 

New Update
sauuntitilees.jpg

പൊന്നാനി: കൊണ്ടോട്ടിയിലെ സ്കൂൾ ഓഫ് ഖുർആൻ സെന്റർ  ഗ്രാൻ്റ് ആനിവേഴ്സറിയുടെ ഭാഗമായി മെയ് 9, 10, 11, 12 തിയ്യതികളിൽ നടക്കുന്ന ഖുർആൻ കോൺഫറൻസിൻ്റെ ഭാഗമായി പൊന്നാനിയിലേക്ക്  സംഘടിപ്പിച്ച "വിളക്കത്തിരിക്കൽ" പൈതൃക യാത്ര പഠിതാക്കളിൽ ആത്മീയയാവേശം പരത്തി.  

Advertisment

പൊന്നാനി വലിയ ജുമുഅത്ത്പള്ളി അകത്തളത്തിലെ തൂക്കവിളക്ക്  കേന്ദ്രമാക്കി മതപഠനത്തിലെ ആധികാരികത അടയാളപ്പെടുത്തുന്ന മുൻഗാമികളുടെ നപടിയാണ് "വിളക്കത്തിരിക്കൽ".    പള്ളി സ്ഥാപകനായ സൈനുദ്ധീൻ മഖ്‌ദൂം തങ്ങൾ തുടക്കമിട്ട  ഈ  മതപഠന സമ്പ്രദായം മഹനീയമായി  പിന്നീട് കണക്കാക്കി വരികയായിരുന്നു. 

23 വർഷം കൊണ്ട് 30 ജുസ്അ് ക്ലാസിലൂടെ  ലഭിച്ച  മനോസംതൃപ്തിയുമായി പൊന്നാനിയിലെത്തിയ ശാഫി സഖാഫി മുണ്ടമ്പ്ര, ശിഷ്യസംഘം എന്നിവർ അടങ്ങുന്ന പൈതൃക യാത്രയെ കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം ഖാസിം കോയയുടെ നേതൃത്വത്തിൽ വലിയ ജുമുഅത്ത്  പള്ളി സാരഥികൾ സ്വീകരിച്ചു. 

മുദരിസ് സയ്യിദ് ഹബീബ് തുറാബ് സഖാഫി നസ്വീഹത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി.   ശാഫി സഖാഫി " ഇഖ്റഅ് " ചൊല്ലിക്കൊടുത്തു.   കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർമാരായ തറയിട്ടാൽ ഹസൻ സഖാഫി, ബശീർ അരിമ്പ്ര , സമ്മേളന സ്വാഗത സംഘം സാരഥികളായ സി കെ ദാരിമി മുണ്ടമ്പറമ്പ്, മുസ്തഫ തുറക്കൽ, മംഗലം സൻഫാരി, കുമ്മാളി മൊയ്തു ഹാജി, സലീം കുറുപ്പത്ത്, എഞ്ചി.  മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു. 

വെളിയങ്കോട്, പുത്തൻപള്ളി, അയിലക്കാട്, ബി പി അങ്ങാടി, കണ്ടൂർ,  മമ്പുറം മഖാമുകളിൽ കൂടി  സിയാറത്ത്  നിർവഹിച്ച ശേഷമാണ് "വിളക്കത്തിരിക്കൽ" പൈതൃക യാത്ര  സമാപിച്ചത്.

Advertisment