പൊന്നാനി: കേരള മുസ്‌ലിം ജമാഅത്ത് പൊന്നാനി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമിച്ച "ദാറുൽ ഖൈർ" ഭവനത്തിന്റെ സമർപ്പണം സ്നേഹോഷ്മളമായ അന്തരീക്ഷത്തിൽ അരങ്ങേറി.
വെളിയങ്കോട് സർക്കിളിലെ അയ്യോ ട്ടിച്ചിറ യൂണിറ്റിൽ കേരള മുസ് ലിം ജമാഅത്ത് ജില്ല സെക്രട്ടറി ഊരകം അബ്ദുറഹിമാൻ സഖാഫി ദാറുൽ ഖൈർ സമർപ്പണം നിർവഹിച്ചു.
മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷൻ സയ്യിദ് സ്വലാഹുദ്ധീൻ അൽബുഖാരി മുഖ്യാതിഥിയായിരുന്നു. സോൺ പ്രസിഡന്റ് സയ്യിദ് സീതി കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
സോൺ സെക്രട്ടറി സിദ്ധീഖ് അൻവരി, എസ് എസ് എഫ് ഡിവിഷൻ പ്രസിഡന്റ് സൈഫുദ്ധീൻ സഅദി, ഷമീർ സഖാഫി, സുബൈർ സഖാഫി വെളിയങ്കോട്, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, അബ്ദുൽഹമീദ് ലത്തീഫി തുടങ്ങിയവർ സംബന്ധിച്ചു.