/sathyam/media/media_files/8QbZfw49exoWaSqg1dhQ.jpg)
കറുകത്തിരുത്തി (പൊന്നാനി): കഴിഞ്ഞ ദിവസം സമാപിച്ച എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവത്തിൽ പെരുമ്പടപ്പ് സെക്ടർ ജേതാക്കളായി. പനമ്പാട്, വെളിയങ്കോട് സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി.
ബാസിൽ ചമ്രവട്ടം, സഹദ് ഷാ മാറഞ്ചേരി എന്നിവരെ സർഗ്ഗപ്രതിഭകളായും സഫുവാൻ പെരുമ്പടപ്പ് കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
ക്യാമ്പസ് വിഭാഗത്തിൽ എം. ടി. എം കോളേജ് വെളിയങ്കോട് ഒന്നാം സ്ഥാനവും, എം. ഇ. എസ് കോളേജ് പൊന്നാനി, ഐഡിയൽ കോളേജ് കടകശ്ശേരി എന്നിവർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.
രണ്ടുദിവസങ്ങളിലായി 'പ്രവാസം' എന്ന പ്രമേയത്തിൽ നടന്നുവന്നിരുന്ന വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങളാണ് ഇന്നലെ ചമ്രവട്ടം കറുകത്തിരുത്തിയിൽ സമാപിച്ചത്. നൂറ്റി അറുപതു മത്സരങ്ങളിലായി എഴുന്നൂറ്റി അമ്പതിൽ പരം വിദ്യാർത്ഥികൾ മാറ്റുരച്ചു.
സമാപന സംഗമം കേരള മുസ്‌ലിം ജമാഅത് മലപ്പുറം ജില്ല ഉപാധ്യക്ഷൻ യൂസഫ് ബാഖവി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി അത്തീഖു റഹ്മാൻ അനുമോദന പ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹഫീള് അഹ്സനി, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ ഹാജി കാസിം കോയ, കേരള മുസ്‌ലിം ജമാഅത് പൊന്നാനി സോൺ പ്രസിഡന്റ് സയ്യിദ് സീതിക്കോയ തങ്ങൾ എന്നിവർ സംസാരിച്ചു.
സാഹിത്യോത്സവ് സമിതി ചെയർമാൻ ഷെഫീക്ക് അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സയ്യിദ് ഫള്ൽ നഈമി വടക്കൂട്ട്, അബ്ദുൽ കരീം സഅദി, സക്കീർ ചമ്രവട്ടം തുടങ്ങിയവർ വിജയികൾക്കുള്ള അവാർഡുകൾ കൈമാറി.
സൈഫുദ്ദീൻ സഅദി, ശക്കീർ സഖാഫി, യഹിയ സഖാഫി, ഫള്ലു റഹ്മാൻ, ഹുസൈൻ അയിരൂർ, മൻസൂർ പുത്തൻപള്ളി, സത്താർ, മുബാറക് മഖ്ദൂമി, മുബാറക് ഹാറൂനി, ഡോ: അഷറഫ് മിസ്ബാഹി എന്നിവർ സംബന്ധിച്ചു.
സാഹിത്യോത്സവ് സമിതി കൺവീനർ സിനാൻ മാറഞ്ചേരി സ്വാഗതവും സ്വാഗത സംഘം കൺവീനർ റംഷാദ് ചമ്രവട്ടം നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us