അൽമദ്രസത്തുൽ മുസമ്മിൽ ഇജാബയിൽ ആവേശപൂർവം സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്  പൊന്നാനി  അൽമദ്രസത്തുൽ മുസമ്മിൽ ഇജാബയിലും വിവിധ പരിപാടികൾ അരങ്ങേറി

New Update
khasim koya

പൊന്നാനി:    മാതൃരാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്  പൊന്നാനി  അൽമദ്രസത്തുൽ മുസമ്മിൽ ഇജാബയിലും വിവിധ പരിപാടികൾ അരങ്ങേറി.   മദ്രസ മുറ്റത്ത്  സംസ്ഥാന ഹജ്ജ് കമ്മിറ്റിമെമ്പർ കെ എം മുഹമ്മദ് ഖാസിം കോയ ഉസ്താദ് ത്രിവർണ പതാക ഉയർത്തി.

Advertisment

വിദ്യാർത്ഥികൾ പരിസരത്ത് പതാകാ ജാഥയും നടത്തി.   രാജ്യത്തിന്റെ  ഉത്തമ താല്പര്യങ്ങൾ പരിരക്ഷിക്കപ്പെടാനും  മൂല്യങ്ങൾ  നഷ്ട്ടപ്പെടുന്ന അവസ്ഥ ഉണ്ടാവാതിരിക്കാനും   നാടിനും  പൊതുസമൂഹത്തിനും  പുരോഗതി  കൈവരാനും വേണ്ടിയുള്ള സമൂഹ പ്രാർത്ഥനയും  സംഘടിപ്പിച്ചു.

സദർ ഉസ്താദ് യാസിർ ഇർഫാനി, റഫീഖ് സഅദി , ഉസ്മാൻ മൗലവി, പങ്കെടുത്തു

Advertisment