Advertisment

പൊന്നാനി സ്പോർട്സ് അസോസിയേഷൻ മിനി മാരത്തോൺ: നബീൻ, ഇല്യാസ്, ഫാത്തിമത്ത് അൽമിസ്‌രിയ എന്നിവർക്ക് വിവിധ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനങ്ങൾ

സമാപന സമ്മാനദാന ചടങ്ങിൽ പൊന്നാനിയിലെ കായിക ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക്   സുൽഫിക്കറിനെ എക്സൈസ് എസ് ഐ പ്രദീപ്കുമാർ പൊന്നാട അണിയിച്ചു ആദരിച്ചു. 

New Update

പൊന്നാനി: ഓണാഘോഷത്തോടനുബന്ധിച്ച് പൊന്നാനി സ്പോർട്സ് അസോസിയേഷൻ മിനി മാരത്തോൺ സംഘടിപ്പിച്ചു. മാരത്തോൺ ഫ്ലാഗ് ഓഫ് പൊന്നാനി എം എൽ എ  നന്ദകുമാർ നിർവഹിച്ചു.

Advertisment

ആയിരത്തിലധികം കായികതാരങ്ങൾ മാറ്റുരച്ച  മിനി മാരത്തോൺ മത്സരത്തിൽ പൊന്നാനി മുനിസിപ്പാലിറ്റിക്ക് അകത്ത് നിന്ന് മത്സരിച്ചവരിൽ  ഇല്യാസ് ഒന്നാം സ്ഥാനവും അമീൻ  രണ്ടാം സ്ഥാനവും ആശിക്  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

കേരളക്കരയിലെ ഏറ്റവും മികച്ച ദീർഘദൂര ഓട്ടക്കാരൻ   കോഴിക്കോടിന്റ നബീൽ ഒന്നാം സ്ഥാനം നേടി,തൃശൂർ ജോൺസൻ രണ്ടാം സ്ഥാനവും, ആലപ്പുഴ നവീൻ മൂന്നാം സ്ഥാനവും നേടി..വനിതകളിൽ ഒന്നാം സ്ഥാനം ഫാത്തിമത്ത് അൽമിസ്‌രിയ, രണ്ടാം സ്ഥാനം അർഷാൻ ഷെറിൻ, മൂന്നാം സ്ഥാനം ശിബ്‌ന സുബി എന്നിവരും സ്വന്തമാക്കി.

സമാപന സമ്മാനദാന ചടങ്ങിൽ പൊന്നാനിയിലെ കായിക ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക്   സുൽഫിക്കറിനെ എക്സൈസ് എസ് ഐ പ്രദീപ്കുമാർ പൊന്നാട അണിയിച്ചു ആദരിച്ചു. 

പൊന്നാനി മുനിസിപ്പൽ ചെയർമാൻ ആറ്റുപുറം ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു.  അസോസിയേഷൻ പ്രസിഡന്റ് മനാഫ് ചുള്ളിക്കൽ അധ്യക്ഷത വഹിച്ചു. ജവാദ് സ്വാഗതം പറഞ്ഞു, എസ് കെ മുസ്തഫ നന്ദിയും പറഞ്ഞു.

Advertisment