/sathyam/media/media_files/2025/12/29/vilakkathiri-2025-12-29-22-33-31.jpg)
പൊന്നാനി: കോഴിക്കോട് ജാമിഅഃ മർകസുസ്സഖാഫതി സ്സുന്നിയ്യയിൽ നിന്ന് പഠനം പൂർത്തിയാക്കി കർമരംഗത്തേക്ക് ഇറങ്ങുന്ന അഞ്ഞൂറോളം വരുന്ന യുവ പണ്ഡിതൻമാരുടെ വിളക്കത്തിരിക്കൽ ചടങ്ങ് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ ഭക്ത്യാദരവുകളോടെ അരങ്ങേറി.
മർകസ് മാനേജിംഗ് ഡയറക്ടർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു.
പൊന്നാനി മഖ്ദൂമുമാരുടെ ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പണ്ഡിതൻമാർ രാജ്യനന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും പ്രോത്സാഹപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെയും മറ്റു മഖ്ദൂമുമാരുടെയും പാരമ്പര്യം വൈദേശിക ശക്തികൾക്കെതിരെ സന്ധിയില്ലാത്ത സമരത്തിന്റേത് കൂടെയായിരുന്നു.
പുതിയ കാലത്തെ പണ്ഡിതന്മാർ നാടിന്റെ നന്മക്ക് വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും ജാമിഅഃ മർകസ് വൈസ് പ്രിൻസിപ്പലുമായ ഡോ. ഹുസൈൻ സഖാഫിചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി.
/filters:format(webp)/sathyam/media/media_files/2025/12/29/v1-2025-12-29-22-32-15.jpg)
പൊന്നാനി മഖ്‌ദൂം സയ്യിദ് എം പി മുത്തുക്കോയതങ്ങൾ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മറ്റി മുൻ അംഗം കെ. എം മുഹമ്മദ് ഖാസിം കോയ, അബ്ദുള്ള ബാഖവി ഇയ്യാട്, വലിയജുമുഅത്ത് പള്ളി സെക്രട്ടറി ടി വി അഷ്‌റഫ് ഹാജി, ചരിത്രകാരനായ ടി വി അബ്ദുൽറഹ്മാൻ കുട്ടി മാസ്റ്റർ, സയ്യിദ് ആമീൻ തങ്ങൾ മിഹ്ളാർ, മർകസ് മുദരിസുമാരായ സത്താർ സഖാഫി മൂന്നിയൂർ, ഉമറലി സഖാഫി എടപ്പുലം, സൈനുദ്ദീൻ അഹ്സനി മലയമ്മ, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, അബ്ദുൽ കരീം ഫൈസി വാവൂർ, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അസ്‌ലം നൂറാനി, റിയാസ് സഖാഫി ചൊക്ലി, പൊന്നാനി വലിയ പള്ളി മുദരിസുമാരായ അബ്ദുൽ സ്വമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചെലേമ്പ്ര, ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫള്ൽ തുറാബ് തങ്ങൾ എന്നിവർ സന്നിഹിതരായി.
ജനപ്രതിനിധികളും നാട്ടുകാരും അടങ്ങുന്ന വലിയൊരു സദസ്സ് "വിളക്കത്തിരിക്കൽ" അനുഭവിക്കാൻ എത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us