പൊന്നാനി: "നിരീശ്വരവാദവും ലിബറലിസവും" എന്ന വിഷയത്തിൽ മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ്) പൊന്നാനി യൂണിറ്റ് പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. യുവ പണ്ഡിതനും പ്രഭാഷകനുമായ സി പി അബ്ദുസ്സമദ് വിഷയം അവതരിപ്പിക്കും.
എം എസ് എസ് നടത്തിവരാറുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി ജനുവരി 5 വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പരിപാടി.
ജിം റോഡിലെ ഹോപ്പ് എം എസ് എസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന പ്രഭാഷണത്തിലും ചർച്ചയിലും പങ്കെടുക്കാൻ സ്ത്രീകൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ധാർമികതയും സദാചാര മൂല്യങ്ങളും പാലിക്കുന്നതിൽ വളർന്നു വരുന്ന തലമുറയിൽ കാണപ്പെടുന്ന നിഷ്‌ഠയില്ലായ്മ സമൂഹത്തെ മൊത്തത്തിൽ അലോസരപ്പെടുത്തുന്ന പശ്ചാത്തലത്തിൽ പ്രഭാഷണ വിഷയം സുപ്രധാനമാണെന്നും ഭാരവാഹികൾ വിവരിച്ചു.