മലപ്പുറം : ചൂണ്ടയിടാനെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി എട്ട് വയസുകാരനെ പീഡനത്തിനിരയാക്കിയ യുവാവിന് കഠിന ശിക്ഷ വിധിച്ച് കോടതി.
ജിന്‍ഷാദ് (27) നെയാണ് 55 വര്‍ഷം കഠിന തടവിനും 85,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്. എടക്കര പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലെ പ്രതിയായ ജിന്‍ഷാദിനെ നിലമ്പൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്‌ജ് കെപി ജോയ് ആണ് വിചാരണ നടത്തി ശിക്ഷിച്ചത്.
363 ഐപിസി പ്രകാരം അഞ്ച് വര്‍ഷം കഠിനതടവും 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം സാധാരണ തടവും, 377 ഐപിസി പ്രകാരം 10 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും , പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം സാധാരണ തടവും.
സെക്ഷൻ അഞ്ച്, ആറ് പ്രകാരം 20 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം സാധാരണ തടവും, സെക്ഷൻ അഞ്ച് (ഒന്ന്), ആറ് പ്രകാരം 20 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം സാധാരണ തടവും എന്നിങ്ങനെയാണ് ശിക്ഷ.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ജയിലില്‍ കിടന്ന കാലം ശിക്ഷയായി പരിഗണിക്കും.