തിരൂരിൽ റിമോട്ട് കൺട്രോൾ ഗേറ്റിനിടയില്‍ കുടുങ്ങി നാലാം ക്ലാസുകാരന് ദാരുണാന്ത്യം

 വീടിന്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്നടക്കുമ്പോൾ ഗേറ്റിനിടയിൽ കുടുങ്ങുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
muhammed sinan

തിരൂർ: റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. വൈലത്തൂർ അബ്ദുൽ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാനാ(9)ണ് മരിച്ചത്. മലപ്പുറം തിരൂരിനടുത്ത് വൈലത്തൂർ ചിലവിൽ വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം.

Advertisment

 വീടിന്റെ തൊട്ടടുത്തുള്ള ​ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്നടക്കുമ്പോൾ ഗേറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. 

Advertisment