Advertisment

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടി വന്നതോടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെ പോലെയായി യുഡിഎഫ്; തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുക; കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം മാറ്റ് കൂട്ടി 2024ല്‍ ഉണ്ടാകുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
hangalUntitled44.jpg

മലപ്പുറം: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കൂടി വന്നതോടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനെ പോലെയായി യുഡിഎഫ് എന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇന്ത്യ ആര് ഭരിക്കണം എന്ന് തീരുമാനിക്കുകയെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം മാറ്റ് കൂട്ടി 2024ല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് എത്ര മണ്ഡലത്തിലാണ് മത്സരിക്കുന്നത് എന്നാണ് മാധ്യമങ്ങളുടെ സംശയം. ലീഗ് 20 മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. എല്ലാവരും ലീഗിന്റെ സ്ഥാനാര്‍ഥികളാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment