മുറി നിറയെ കറുത്ത പുക; വാതില്‍ തുറന്നപ്പോള്‍ തീ ആളിപ്പടരുന്നതാണു കണ്ടത്; ആദ്യം ശുചിമുറിയില്‍ കയറി വാതിലടയ്ക്കാന്‍ ശ്രമിച്ചു, ശ്വാസം മുട്ടിയപ്പോള്‍ ജനല്‍ വഴി പുറത്തിറങ്ങാന്‍ ശ്രമിച്ചു, താഴേക്കു ചാടുകയല്ലാതെ മറ്റുവഴികളില്ലെന്നു തിരിച്ചറിഞ്ഞതോടെ ഓരോരുത്തരായി ചാടി; ആളിപ്പടരുന്ന തീയില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ശരത് എടുത്തുചാടിയത് പുതു ജീവിതത്തിലേക്ക്

കെട്ടിടത്തില്‍ നിന്നും ചാടി രക്ഷപെടാന്‍ ശ്രമിക്കവെ പരിക്കേറ്റ ശരതും കൂട്ടുകാരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്‍ബിടിസി കമ്പനിയില്‍ കഴിഞ്ഞ ആറു വര്‍ഷമായി ജോലി ചെയ്യുകയാണ് ശരത്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
sarath Untitledna.jpg

മലപ്പുറം; തീപിടിത്തമുണ്ടായ ഫ്‌ലാറ്റിന്റെ രണ്ടാം നിലയില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം തവനൂര്‍ മേപ്പറമ്പില്‍ ശരത് എടുത്തുചാടിയത് പുതു ജീവിതത്തിലേക്ക്.

Advertisment

കെട്ടിടത്തില്‍ നിന്നും ചാടി രക്ഷപെടാന്‍ ശ്രമിക്കവെ പരിക്കേറ്റ ശരതും കൂട്ടുകാരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്‍ബിടിസി കമ്പനിയില്‍ കഴിഞ്ഞ ആറു വര്‍ഷമായി ജോലി ചെയ്യുകയാണ് ശരത്. 2 മാസം മുന്‍പാണ് നാട്ടില്‍ വന്നുപോയത്.

ഫ്‌ലാറ്റിലെ മുറിയില്‍ ശരത് അടക്കം 5 പേര്‍ ഉണ്ടായിരുന്നു. മുറിയിലുണ്ടായിരുന്ന തിരുവല്ല സ്വദേശി അനിലാണ് തീപിടിത്തമുണ്ടായ പുലര്‍ച്ചെ 4 പേരെയും വിളിച്ചുണര്‍ത്തിയത്. മുറി നിറയെ കറുത്ത പുക നിറഞ്ഞിരുന്നു. വാതില്‍ തുറന്നപ്പോള്‍ തീ ആളിപ്പടരുന്നതാണു കണ്ടത്. 

ആദ്യം ശുചിമുറിയില്‍ കയറി വാതിലടയ്ക്കാന്‍ ശ്രമിച്ചു. ശ്വാസം മുട്ടിയപ്പോള്‍ 5 പേരും ജനല്‍ വഴി പുറത്തിറങ്ങാന്‍ ശ്രമിച്ചു. താഴേക്കു ചാടുകയല്ലാതെ മറ്റുവഴികളില്ലെന്നു തിരിച്ചറിഞ്ഞതോടെ ജീവന്‍ പണയംവച്ച് ആദ്യം ശരത് ചാടി. പിന്നാലെ മറ്റു 4 പേരും ചാടുകയായിരുന്നു.

Advertisment