മോണ്ട്‌സോറി കരിക്കുലം പിന്തുടരുന്ന ബെന്‍സി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൊന്നാനി തൃക്കാവില്‍ ഉദ്ഘാടനം ചെയ്തു; പ്രവേശനോത്സവം പുളകം പകര്‍ന്നു

അവിടുത്തെ അദ്ധ്യായനം പുരോഗമിക്കുന്നതോടൊപ്പം തന്നെ രക്ഷിതാക്കളുടെ വർദ്ധിച്ച  താല്പര്യം പരിഗണിച്ച്  മോണ്ട്സോറി  രീതി  പൊന്നാനിയിൽ കൂടി പുനഃസ്ഥാപിക്കുകയാണ് തൃക്കാവ്  ബെൻസി ഇന്റെര്നെഷണൽ സ്‌കൂളിലൂടെ എന്ന് പ്രിൻസിപ്പാൾ രഹ്‌ന പി കെ വിവരിച്ചു.

New Update
ponnai Untitledj.jpg

പൊന്നാനി: അക്ബർ ഗ്രൂപ്പിന്റെ കീഴിൽ തൃക്കാവിൽ പ്രവർത്തിക്കുന്ന ബെൻസി ഇന്റര്‍നാഷണല്‍  സ്‌കൂളിൽ അദ്ധ്യായനം ആരംഭിച്ചു.  മോണ്ട്സോറി കരിക്കുലത്തിലുള്ള സ്‌കൂൾ പ്രവർത്തനം  പൊന്നാനി മഖ്‌ദൂം എം പി മുത്തുക്കോയ തങ്ങൾ  നാട മുറിച്ച് ഉദ്‌ഘാടനം ചെയ്തു.

Advertisment

കുട്ടികളുടെ സമഗ്ര വികസനത്തിൽ നന്നേ ചെറുപ്പത്തിലേ ഊന്നുകയും അവരുടെ സ്വാഭാവിക പഠന പ്രക്രിയ വർദ്ധിപ്പിക്കുകയും സ്വതന്ത്ര ചിന്തയെ വികസിപ്പിക്കുകയും ചെയ്യുകയെന്നതാണ്   മോണ്ട്സോറി വിദ്യാഭ്യാസ രീതിയുടെ  ജീവൻ.  കുട്ടികളുടെ സർഗാത്മകത പരിപോഷിപ്പിക്കുന്നതിനും തനതായ സ്വാഭാവിക രീതി കരിക്കുലം ശ്രദ്ധിക്കുന്നതായും സ്‌കൂൾ അധികൃതർ വിശദീകരിച്ചു.

അക്ബർ ഗ്രൂപ്പ് തന്നെയാണ് വർഷങ്ങൾക്ക് മുമ്പ് മോണ്ട്സോറി പഠന രീതി പൊന്നാനി മേഖലയിൽ കൊണ്ടുവന്നതെന്നും എന്നാൽ പിന്നീട് പഠനം സമീപ പ്രദേശത്തേക്ക് നീക്കേണ്ട സാഹചര്യം ഉണ്ടാവുകയായിരുന്നു.  

അവിടുത്തെ അദ്ധ്യായനം പുരോഗമിക്കുന്നതോടൊപ്പം തന്നെ രക്ഷിതാക്കളുടെ വർദ്ധിച്ച  താല്പര്യം പരിഗണിച്ച്  മോണ്ട്സോറി  രീതി  പൊന്നാനിയിൽ കൂടി പുനഃസ്ഥാപിക്കുകയാണ് തൃക്കാവ്  ബെൻസി ഇന്റെര്നെഷണൽ സ്‌കൂളിലൂടെ എന്ന് പ്രിൻസിപ്പാൾ രഹ്‌ന പി കെ വിവരിച്ചു.

തുടർന്ന് നടന്ന പ്രവേശനോത്സവം  വാർഡ് കൗൺസിലർ ഷബ്‌ന ടീച്ചർ ഉദ്‌ഘാടനം ചെയ്തു.   വിദ്യാർഥികൾ അവതരിപ്പിച്ച നിരവധി കാലാപരിപാടികളും അരങ്ങേറി.  കുരുന്നുകളുടെ നിഷ്കളങ്കമായ ഇനങ്ങൾ രക്ഷിതാക്കളും അഭ്യുദയകാംക്ഷികളുമായ സദസ്സിന് പുളകം പകർന്നു.  

സംസ്ഥാന സ്‌കൂൾ കലോത്സവ വിജയിയും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവ് ഫെയിമുമായ അബാൻ അഷ്‌റഫ് മുഖ്യാതിഥിയായിരുന്നു.    കർമ ബഷീർ, മിമിക്രി താരം കലാഭവൻ അഷ്‌റഫ്,  ബെൻസി പോളിക്ലിനിക് പി ആർ ഒ ഷാരോൺ വഹാബ്,  പൊതുപ്രവർത്തകൻ  അയൂബ് പി വി എന്നിവർ ആശംസകൾ നേർന്നു.      പ്രിൻസിപ്പാൾ രഹ്‌ന ടീച്ചർ സ്വാഗതവും  സാജിദ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.

ടോഡ്‌ലർ, മോണ്ട്സോറി ഒന്ന്,  മോണ്ട്സോറി രണ്ട്, മോണ്ട്സോറി മൂന്ന് എന്നീ ക്‌ളാസ്സുകളിലാണ്  പുതുതായി പഠനം ആരംഭിച്ചിട്ടുള്ളതെന്നും പ്രവേശനം തുടരുന്നതായും അധികൃതർ അറിയിച്ചു.   ബന്ധപ്പെടേണ്ട നമ്പർ:   7306068902.

Advertisment