സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ കിരീടം നേടി മലപ്പുറം

1548 പോയിന്റും 21 ഒന്നാംസ്ഥാനങ്ങളും നേടിയാണ് മലപ്പുറം ചാമ്പ്യന്മാരായത്.

New Update
mala

പാലക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ കിരീടം നേടി മലപ്പുറം. 1548 പോയിന്റും 21 ഒന്നാംസ്ഥാനങ്ങളും നേടിയാണ് മലപ്പുറം ചാമ്പ്യന്മാരായത്.

Advertisment

രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റ് വീതമാണുള്ളത്.

സബ്ജില്ലകളുടെ ഓവറോൾ ചാമ്പ്യൻഷിപ്പിൽ മാനന്തവാടി (580 പോയിന്റ്) ഒന്നാമതെത്തി.

 സുൽത്താൻ ബത്തേരി (471) രണ്ടാം സ്ഥാനത്തും കട്ടപ്പന (410) മൂന്നാം സ്ഥാനത്തുമാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് ഐഎഎസ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

വയനാട് ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസാണ് സ്‌കൂളുകളിൽ ചാമ്പ്യന്മാർ. കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ് രണ്ടാംസ്ഥാനവും ഇടുക്കി കൂമ്പൻപാറ എഫ്എംജിഎച്ച്എസ്എസ് മൂന്നാംസ്ഥാനവും നേടി.

Advertisment