എസ് എസ് എഫ് സാഹിത്യോത്സവ് - 2k24 ജില്ലാ തലത്തിലേക്ക്

സാഹിത്യ മത്സരങ്ങള്‍ക്കപ്പുറം വ്യത്യസ്തവും ശക്തവുമായ വിദ്യാര്‍ഥി സംസ്‌കാരം സാഹിത്യോത്സവുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സ്വന്തത്തില്‍ അന്തര്‍ലീനമായ കഴിവുകള്‍ തിരിച്ചറിയുകയെന്നത് വളരെ പ്രധാനമാണ്.

New Update
ssf Untitledtr

പൊന്നാനി: എസ്.എസ്.എഫ് മുപ്പത്തി ഒന്നാം എഡിഷൻ സാഹിത്യോത്സവ് ബ്ലോക്ക് , യൂണിറ്റ് കഴിഞ്ഞ് സെക്ടർ തലത്തിൽ എത്തി ചേരുന്നു.

Advertisment

ഇതിന് ശേഷം ഡിവിഷൻ, ജില്ല, സ്റ്റേറ്റ്, ദേശീയം എന്നീ തലങ്ങൾ വരെ നീണ്ട് നിൽക്കുന്ന വരയും വരിയും വാക്കും നാക്കും ധർമ്മഘോഷത്തിന്റെ വസന്തം തീർക്കുന്ന സുന്നി കൈരളിയുടെ മൂന്നാം പെരുന്നാൾ എസ് എസ് എഫ് സാഹിത്യോത്സവ് - 2k24.

സാഹിത്യ മത്സരങ്ങള്‍ക്കപ്പുറം വ്യത്യസ്തവും ശക്തവുമായ വിദ്യാര്‍ഥി സംസ്‌കാരം സാഹിത്യോത്സവുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സ്വന്തത്തില്‍ അന്തര്‍ലീനമായ കഴിവുകള്‍ തിരിച്ചറിയുകയെന്നത് വളരെ പ്രധാനമാണ്.

പലപ്പോഴും കാലങ്ങള്‍ വൈകിയായിരിക്കും കഴിവുകള്‍ തിരിച്ചറിയപ്പെടുന്നത്. ദുരന്തപൂര്‍ണമായ പര്യവസാനത്തിലേക്ക് വരെ ഇത്തരം തിരച്ചറിയപ്പെടാതിരിക്കലുകള്‍ വഴിവെക്കാറുണ്ട്. ഇഷ്ടപ്പെടാത്ത, വഴങ്ങാത്ത കോഴ്സുകളിലേക്കും കരിയറിലേക്കും പലരും എത്തിപ്പെടുന്നത് തന്നെ സ്വന്തത്തെ അറിയാത്തത് കൊണ്ടോ അറിയാന്‍ വൈകുന്നത് കൊണ്ടോ ആണ്.

പൊന്നാനി സെക്ടർ സാഹിത്യോത്സവ് എസ്.വൈ.എസ്. പൊന്നാനി സർക്കിൾ പ്രസിഡന്റ് ഹനീഫ അഹ്സനി ഉത്ഘാടനം ചെയ്തു. സെക്ടർ സെക്രട്ടറി സാദിഖ് അഹ്സനി അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥി ഇബ്രാഹീം പൊന്നാനി പ്രസംഗിച്ചു.  

ഡിവിഷൻ സെക്രട്ടറി ഷക്കീർ സഖാഫി മാറഞ്ചേരി പ്രമേയ പ്രഭാഷണം നടത്തി. ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, സിനാൻമാറഞ്ചേരി, സിദ്ധീഖ് പി.എ, കെ.എം. സീതി, നൗഫൽ അഹ്സനി, ഹംസത്ത് അഴിക്കൾ, അബ്ദുല്ല ബാവ അഴിക്കൾ, അലി അശ്കർ ,സൈനുൽ ആബിദീൻ അഹ്സനി, അനസ് സഖാഫി, ശിബ് ലി മുസലിയാർ, മുബാറക് സിദീഖി തുടങ്ങിയവർ സംബന്ധിച്ചു

Advertisment