New Update
/sathyam/media/media_files/qFvvOlE5huNLVNanQXdy.jpg)
പൊന്നാനി: ഒരു സംസ്ഥാന ആത്മീയ നേതൃ സംഗമത്തിന് പൊന്നാനി വേദിയാകുന്നു. സുന്നീ കേന്ദ്രങ്ങളിൽ വിശിഷ്ടമായ അദ്‌കിയ കോഫൺറൻസ് ഇന്ന് (വെള്ളിയാഴ്ച 8 മാർച്ച് 2024) പൊന്നാനി കോടതിപ്പടിയ്ക്ക് സമീപമുള്ള മൊഹ്‌യുദ്ധീൻ ജുമാമസ്‌ജിദിൽ അരങ്ങേറും. സുന്നീ സ്റ്റുഡന്റസ് ഫെഡറേഷൻ (എസ് എസ് എഫ്) സംസ്ഥാന നേതൃത്വമാണ് ആണ് പരിപാടിയുടെ സംഘാടകർ.
Advertisment
പണ്ഡിത ശ്രേണിയിലെയും സംഘടനാ നേതൃത്വത്തിലേയും തിരഞ്ഞെടുക്കപ്പെട്ടവർ അടങ്ങുന്നതായിരിക്കും സദസ്സ്. എസ് എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ്, സംസ്ഥാനത്തെ മുഴുവൻ ഡിവിഷനുകളുടെയും നേതാക്കൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരിക്കും. ഇരുനൂറോളം തിരഞ്ഞെടുക്കപ്പെട്ടവർ സംഗമിക്കുന്ന അദ്‌കിയ കോഫൺറൻസ് രാവിലെ എട്ടിനാണ് ആരംഭിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us