ദേശീയ പണിമുടക്ക് തൊഴിലവകാശ നിഷേധകർക്ക് തക്കീതാക്കും: എം റഹ്മത്തുള്ള

New Update
D

മലപ്പുറം: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരെ മെയ് 20 ന് സംയുക്ത തൊഴിലാളി സമര സമിതി നടത്തുന്ന ദേശീയ പണിമുടക്ക് രാജ്യത്തെ  തൊഴിലവാകാശ നിഷേധകർക്കുള്ള ശക്തമായ താക്കീതായി മാറുമെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ എം റഹ്മത്തുള്ള പറഞ്ഞു. 

Advertisment

കേരളത്തിൽ തൊഴിലാളികൾ ഇടത് സർക്കാരിൻ്റെ നയങ്ങൾ മൂലം അനുഭവിക്കുന്ന പ്രയാസങ്ങൾ കൂടി  ചർച്ച ചെയ്യുമെന്നും ഇടത് സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക, കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ഭാഗമാണെന്നും സംസ്ഥാനത്തെ തൊഴിലാളി ക്ഷേമ ബോർഡുകൾ തകർച്ചയിലേക്ക് നയിച്ചത് സർക്കാർ നെങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഈ സാഹചര്യത്തിലാണ് കേരളത്തിൽ യു.ഡി.ടി എഫിലെ തൊഴിലാളി സംഘടനകൾ സംയുക്ത സമരസമിതിയിൽ നിന്നും  മാറി നിന്ന് പണിമുടക്കുകയും പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നതെന്നും യു.ഡി.ടി.എഫ് സംസ്ഥാന കൺവീനർ കൂടിയായ അദ്ദേഹം പറഞ്ഞു. 

പണിമുടക്കിൻ്റെ ഭാഗമായി മലപ്പുറം ജില്ലാ യു.ഡി.ടി.എഫ് നടത്തിയ കൺവൻഷൻ ഉൽഘടണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് വി.പി ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. എസ്.ടി യു ജില്ലാ പ്രസിഡൻ്റ് വി എ.കെ തങ്ങൾ സ്വാഗതം പറഞ്ഞു.

യു.ഡി.ടി.എഫ് സംസ്ഥാന ഭാരവാഹിയും എസ്.ടി.യു ജില്ലാ ജന സെക്രട്ടറിയുമായ വല്ലാഞ്ചിറ അബ്ദുൽ മജീദ് പ്രക്ഷോഭ പ്രചരണ പരിപാടികൾ വിശദീകരിച്ചു. ഹസ്സൻ പുല്ലങ്കോട്, സുബൈർ, ജയൻ അറക്കൽ, അറക്കൽ കൃഷ്ണൻ, ജിജി ശിവകുമാർ (ഐ എൻ ടി.യു.സി)
സി.മുഹമ്മദ് റാഫി, ഉമ്മർ ഒട്ടുമ്മൽ, ആതവനാട് മുഹമ്മദ് കുട്ടി, എം.ഉമ്മർ മാസ്റ്റർ, വി.പിഅബ്ദുറഹ്മാൻ, യു.അഹമ്മദ് കോയ, മൻസൂർ, കെ.ടി അബ്ദുൽ മജീദ്, അഡോട്ട് ചന്ദ്രൻ, നസീമ ബീഗം, എ ആബിദ (എസ്.ടി.യു), വാസു കാരയിൽ, ഗഫൂർ പി (എച്ച്.എം.എസ്) എന്നിവർ സംസാരിച്ചു.