സുജിതയെ കാണാനില്ലെന്ന പോസ്റ്റ് ഫേസ്ബുക്കില്‍ ആദ്യമിട്ടത് വിഷ്ണു: മൃതദേഹം കുഴിച്ചുമൂടി മുകളില്‍ കോഴിക്കൂടും സ്ഥാപിച്ചു

New Update
vishnu

മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂരില്‍ യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിലാണ് പൊലീസ് കണ്ടെത്തിയത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏതാനും ദിവസമായി പൊലീസിന്റെ കസ്റ്റഡിയിലുള്ള വിഷ്ണു, അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. 

Advertisment

പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ വിഷ്ണു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയാണെന്ന് പൊലീസ് പറഞ്ഞു. തുവ്വൂരില്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ കാണാതായതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് അരും കൊലയിലേക്ക് വെളിച്ചം വീശിയത്. 

സുജിതയെ വീട്ടില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് വിഷ്ണു പൊലീസിന് മൊഴി നല്‍കി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി. സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിന്റെ മൊഴിയില്‍ പറയുന്നു.

കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവന്‍ താത്കാലിക ജീവനക്കാരിയുമായ തന്റെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി മനോജ് പരാതി നല്‍കിയിരുന്നു.സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് വിഷ്ണു പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹം സുജിതയുടേതാണെന്ന പ്രാഥമിക നിഗമനത്തിലാണെങ്കിലും പുറത്തെടുത്ത് പരിശോധിച്ച ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട സുജിതയ്ക്ക് വിഷ്ണുവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

Advertisment