പൊന്നാനി: എസ് വൈ എസ് പൊന്നാനി സോൺ കമ്മിറ്റി സംഘടിപ്പിച്ച കരിയർ പാരന്റിങ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പുതിയ ദിശാബോധം പകർന്നു നൽകി. കാഞ്ഞിരമുക്ക് ആളം ദ്വീപിൽ വെച്ചായിരുന്നു പരിപാടി.
ഹയർ സെക്കണ്ടറി, എസ് എസ് എൽ സി എന്നിവ വിജയപൂർവം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടിയായിരുന്നു കരിയർ പാരന്റിങ് പരിപാടി. വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ്, രക്ഷിതാക്കൾക്കുള്ള പാരന്റ്റിംഗ് ട്രെയിനിങ് ക്ലാസ്സ്സുകൾക്ക് പ്രമുഖ വഫി ട്രെയിനർ യൂനുസ് വളാഞ്ചേരി നേതൃത്വം നൽകി.
സോൺ ക്യാബിനറ്റ് അംഗങ്ങളായ ഹാരിസ് പുത്തൻപള്ളി, സുബൈർ ബഖവി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും ഉണ്ടായിരുന്നു.