മലപ്പുറം: പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടതിന് തെളിവ് പുറത്ത്. താനൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് താമിര്‍ ജിഫ്രി മരിച്ച ശേഷമാണ് വ്യാജ ഒപ്പിട്ടത്. ഇന്‍സ്പെക്ഷന്‍ മെമ്മോയിലാണ് ഒപ്പിട്ടത്. കസ്റ്റഡയില്‍ കൊല്ലപ്പെട്ടതിനുശേഷം താമിറിനെ പ്രതിയാക്കി പൊലീസ് എഫ്ഐആര്‍ ഇട്ടിരുന്നു.
എഫ്ഐആര്‍ ഇടാന്‍ പറഞ്ഞത് ഡിവൈഎസ്പി ബെന്നി ആണെന്ന് എന്ന് എസ്ഐ കൃഷ്ണ ലാല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേ സമയത്താണ് വ്യാജ ഒപ്പിട്ട് ഇന്‍സ്പെക്ഷന്‍ മെമോ തയ്യാറാക്കിയതും. സംഭവത്തില്‍ പൊലീസ് ഉദോഗസ്ഥരെ വൈകാതെ സിബിഐ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.