ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/media_files/VGFTQhFxGZXm3pkolTbR.jpg)
മലപ്പുറം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും. താമിർ ജിഫ്രിയുടെ കൊലപാതകത്തിലെ ഗൂഢാലോചനയാകും സിബിഐ സംഘം ഇനി അന്വേഷിക്കുക. പൊലീസ് ഉന്നതരുടെ ഫോൺ രേഖകൾ സിബിഐ പരിശോധിക്കും.
Advertisment
മറ്റൊരു സബ് ഡിവിഷണൽ പരിധിയിൽ നിന്നാണ് ഡാൻസാഫ് സംഘം താമിർ ജഫ്രിയെ പിടികൂടിയത്. ഇത് എസ്പി, ഡിവൈഎസ്പി എന്നിവരുടെ അനുമതി ഇല്ലാതെ കഴിയില്ല എന്നാണ് സിബിഐയുടെ നിഗമനം.
ഡിവൈഎസ് പി വി വി ബെന്നിയുടെ ഫോൺ സംഭാഷണം അന്വേഷണത്തിൽ നിർണായകമാകും. എസ്ഐ കൃഷ്ണലാലിനോട് മൊഴി നൽകരുതെന്ന് പറഞ്ഞതുൾപ്പെടെയുള്ള സംഭാഷണങ്ങളാണ് പരിശോധിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us