തിരൂർ: മലയാള സർവകലാശാല സംസ്‌കാര പൈതൃക പഠന സ്‌കൂൾ സംഘടിപ്പിക്കുന്ന സംസ്‌കൃതി 2025 ആർട്ടിസ്റ്റ് ഭട്ടതിരി ഉദ്‌ഘാടനംചെയ്‌തു.
അക്ഷരങ്ങളിൽ അന്തർലീനമായ ആത്മാവ് തിരിച്ചറിഞ്ഞ് എഴുതുമ്പോഴും വരയ്‌ക്കുമ്പോഴുമാണ് കലാവിഷ്‌കാരമായി മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മലയാള സർവകലാശാലാ രജിസ്ട്രാർ ഇൻ ചാർജ് ഡോ. കെ എം ഭരതൻ അധ്യക്ഷനായി.
കേരളീയ കലാ സാംസ്കാരിക പൈതൃകം നിരന്തര വിമർശങ്ങൾക്കും പഠനങ്ങൾക്കും വിധേയമാണെന്നും അതിനുള്ള ശ്രമങ്ങളാണ് സംസ്കൃതിയിൽ നടക്കുന്നതെന്നും മുഖ്യാതിഥിയായ എഴുത്തുകാരൻ സി രാധാകൃഷ്ണൻ പറഞ്ഞു.
സംസ്കൃത സർവകലാശാലാ മുൻ വിസി ഡോ. എം വി നാരായണൻ മുഖ്യപ്രഭാഷണംനടത്തി.
ഡോ. ജി സജിന, ഡോ. ആർ ധന്യ, ഡോ. ടി വി സുനീത, അശ്വതി, കെ ഗായത്രി എന്നിവർ സംസാരിച്ചു. മൂന്നുദിവസങ്ങളിലാണ് ആഖ്യാന പൈതൃകം മുഖ്യപ്രമേയമായി സംസ്‌കൃതി 2025 സംഘടിപ്പിക്കുന്നത്.
കെ സി നാരായണൻ, എ എം സചീന്ദ്രൻ, കലാമണ്ഡലം അഭിജോഷ്, ഡോ. പി പവിത്രൻ, ഡോ. വൈ വി കണ്ണൻ, ടി കെ ഹംസ, സുഹറ കൂട്ടായി, സരസ്വതി, കുട്ടി വാക്കാട്, വിക്രമകുമാർ മുല്ശ്ശേരി, ഉമ്മർ കൂട്ടായി എന്നിവർ പ്രഭാഷണവും പ്രബന്ധാവതരണം നടത്തി. രാജീവും സംഘവും ചിമ്മാനക്കളിയും കണ്ണൂർ യുവകലാ സാഹിതിയുടെ ആയഞ്ചേരി വെല്യശ്‌മാൻ വെള്ളരി നാടകവും ആദ്യദിനത്തിൽ അരങ്ങേറി.