/sathyam/media/media_files/2025/11/19/udf-convension-2025-11-19-17-07-20.jpg)
പൊന്നാനി: പൊന്നാനി നഗരസഭയിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് കൺവെൻഷനും എംപി അബ്ദുൽ സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു.
ബീഹാറിൽ ഇന്ത്യ മുന്നണിയുടെ പരാജയം ആഘോഷിക്കുകയും, രാഹുൽഗാന്ധിയെ പരിഹസിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വം ബിജെപിയെ കേരളത്തിൽ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സമദാനി കുറ്റപ്പെടുത്തി.
/filters:format(webp)/sathyam/media/media_files/2025/11/19/udf-convension-2-2025-11-19-17-07-33.jpg)
ബീഹാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയിലെ എല്ലാ ഘടകകക്ഷികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബിജെപി അനുകൂല നിലപാടിനെ പരസ്യമായി തള്ളിപ്പറയുമ്പോഴും മൗനം പാലിക്കുന്ന സിപിഎം നേതൃത്വത്തിന്റെ തീരുമാനം ബിജെപിയെ സഹായിക്കുന്നതാണെന്നും, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ സിപിഎമ്മിന്റെ അവസരവാദ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.
കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബലറാം യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. യുഡിഎഫ് ചെയർമാൻ കുഞ്ഞുമുഹമ്മദ് കടവനാട് അധ്യക്ഷത വഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/19/udf-convension-3-2025-11-19-17-07-42.jpg)
കെപിസിസി ജനറൽ സെക്രട്ടറി കെ പി നൗഷാദലി, മുൻ എംപി സി ഹരിദാസ്, സി എം യൂസഫ്, സുഹറ മമ്പാട്, എം പി ശ്രീധരൻ, എം അബ്ദുല്ലത്തീഫ്, കെ ശിവരാമൻ, കുഞ്ഞുമോൻ ഹാജി, എൻ എ ജോസഫ്, ഫർഹാൻബിയ്യം, എ പവിത്രകുമാർ, എൻ പി നബിൽ,മുസ്തഫ വടമുക്ക്, കെ ആർ റസാക്ക്, ടി റഫീഖ് എന്നിവർ സംസാരിച്ചു.
മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും രാജിവച്ച നളിനി സരോജത്തെയും, അഡ്വ: വാസുദേവനെയും സമദാനിയും, ബലറാമും യുഡിഎഫ് കൺവെൻഷനിൽ അനുമോദിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us