New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
മലപ്പുറം: വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന മൂന്നംഗസംഘം ബലാത്സംഗംചെയ്തുവെന്നാണ് പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന യുവതി ഞായറാഴ്ച ബന്ധുവീട്ടിലായിരുന്നു. ഇവിടെ വെച്ചാണ് ആക്രമണമുണ്ടായതെന്നാണു പരാതിയിൽ പറയുന്നത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us