New Update
/sathyam/media/media_files/2025/11/22/vazhakkadu-panchayath-2025-11-22-23-00-00.jpg)
മലപ്പുറം: നോട്ടക്ക് വോട്ട് നൽകാൻ ഒരുങ്ങി നാട്ടുകാർ. വാഴക്കാട് പഞ്ചായത്തിലെ 6, 14 ലെ ചോലയിൽ, കാളികുളങ്ങര, കുറുങ്ങോട്ടിൽ എന്നീ പ്രദേശത്തെ ജനങ്ങളാണ് വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്.
Advertisment
വാലില്ലാപുഴ ചോലയിൽ കാളി കുളങ്ങര റോഡിന്റെ ശോചനീയാവസ്ഥയും ഈ റോഡിൽനിർമിച്ച ഡ്രൈനേജ് നിർമാണത്തിലെ അഴിമതിയും തികഞ്ഞ അനാസ്ഥയും അഴിമതിനടത്തിയ ഉദ്യോഗ്സഥരെ സംരക്ഷിക്കുന്ന നിലപാടുമാണ് എടുക്കുന്നത് എന്ന് മുൻപഞ്ചായത്തു ഭരണസമിതി അംഗങ്ങളും പറഞ്ഞതായി പറയപ്പെടുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ബാനറുകൾ സ്ഥാപിച്ചു. ഈ പ്രദേശത്തെ കിണറുകൾ കുത്തി ഒലിച്ചുവരുന്ന മഴവെള്ളം കാരണം മലിനമാകുന്നുവെന്നും വര്‍ഷങ്ങളായി ഓട്ടോ വിളിച്ചാൽപോലും കിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us