"തീരദേശം കേന്ദ്രീകരിച്ച് മലപ്പുറത്ത് പുതിയ ജില്ല രൂപവൽക്കരിക്കണം": വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി

New Update
G

പൊന്നാനി : മലപ്പുറം ജില്ലയിൽ പുതിയ 32 പഞ്ചായത്തുകളും പുതിയ ജില്ലയും രൂപീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി ആവശ്യപ്പെട്ടു.    

Advertisment

പുതിയ റവന്യൂ ജില്ലകളെ കുറിച്ച് ചർച്ച ആരംഭിച്ചത് സ്വാഗതാർഹമാണെന്നും ജനസഖ്യയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയിൽ തീരദേശ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപവൽക്കരിക്കുന്നതിലൂടെ മാത്രമെ സംസ്ഥാനത്തെ വികസന വിതരണത്തിൽ അർഹമായ വിഭവങ്ങൾ മലപ്പുറത്തിന് ലഭിക്കുകയുള്ളൂ അദ്ദേഹം വിവരിച്ചു.

B

പൊന്നാനിയിൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു റസാഖ് പാലേരി. മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ പൊന്നാനി അദ്ധ്യക്ഷത വഹിച്ചു,

"കേരളത്തിൽ ജനസഖ്യാനുപാതിക വിഭവ വിതരണത്തിന് വഴിയൊരുക്കും വിധം പഞ്ചായത്ത് രാജ് സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ മലപ്പുറം ജില്ലയിൽ പുതുതായി 32 പഞ്ചായത്തുകൾ പുതുതായി രൂപീകരിക്കണം. മലപ്പുറം ജില്ലയിലെ പഞ്ചായത്തുകളിൽ ശരാശരി വോട്ടർമാരുടെ എണ്ണം 28,700 ആണ്.

46,016 വോട്ടുള്ള പഞ്ചായത്തുകൾ വരെ മലപ്പുറത്തുണ്ട്. ഇത് പരിഹരിക്കാൻ വാർഡുകൾ എണ്ണം വർദ്ദിപ്പിക്കുന്നതിന് പകരം പഞ്ചായത്തുകളുടെ എണ്ണമാണ് വർദ്ധിപ്പിക്കേണ്ടത്. പുതിയ നിയമഭേതഗതി ഇതിന് സഹയമാകും വിധം പരിഷ്കരിക്കണം": വെൽഫെയർ സംസ്ഥാന പ്രസിഡണ്ട് വിവരിച്ചു.

G

കഴിഞ്ഞ പത്തു വർഷക്കാലം ഇന്ത്യാ രാജ്യം ഫാസിസ്റ്റ് ശക്തികൾ ഉയർത്തിയ ഭീഷണിയിലും ഭീതിയിലും ആയിരുന്നെന്നും ജനാധിപത്യ - നിയമ നടപടികളിലൂടെ അതിനെ നേരിടാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടുകൊണ്ടിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ അവസ്ഥയെന്നും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളെ അവലോകനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന നേതാവ് അഭിപ്രായപ്പെട്ടു. 

ബിജെപി മാത്രമാണ് രാഷ്ട്രീയമായി ശത്രുവെന്നും യോഗിയുടെ ഉത്തർപ്രദേശിൽ താമര വാടുമ്പോൾ ഇടതുപക്ഷത്തിന്റെ കേരളത്തിൽ താമര വളരുന്നത് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ വെച്ചുപുലർത്തുന്ന തെറ്റായ സമീപനങ്ങളുടെ ഫലമാണെന്നും റസാഖ് പാലേരി തുടർന്നു. 

ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ടി.വി.അബ്ദുറഹിമാൻ, ഖാസിം ഐരൂർ, ഇസ്മാഇൽ കെ, എം കെ അബ്ദുറഹിമാൻ, നാസർ മണമ്മൽ എന്നിവരും സംസാരിച്ചു. സി വി ഖലീൽ സ്വാഗതവും എം എം ഖദീജ നന്ദിയും പറഞ്ഞു.

 

Advertisment