New Update
/sathyam/media/post_attachments/r7RA6Ifd1cHvGxB9PH4e.jpg)
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. മാവോയിസ്റ്റ് വേട്ടക്കുള്ള സ്പെഷ്യൽ ടീമംഗം ബഷീർ അഹമ്മദിനാണ് പരിക്കേറ്റത്. കരുളായി നെടുങ്കയം മാഞ്ചീരി കാട്ടിൽ വെച്ച് അഹമ്മദിനെ ആന കുത്തുകയായിരുന്നു.
Advertisment
കൂടെ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചതിനെ തുടർന്നാണ് ആന പിൻവാങ്ങിയത്. പരിക്കേറ്റ ഉടനെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് വിദ​ഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us