New Update
/sathyam/media/media_files/2025/03/08/YX2ib6NZsgQqvcslPYUD.jpeg)
മൊറയൂർ: അന്താരാഷ്ട്ര വനിതാദിനം ആചരണത്തിന്റെ ഭാഗമായി ജനശ്രീ മലപ്പുറം ബ്ലോക്ക് യൂണിയൻ ജനശ്രീയിൽ അംഗങ്ങളായ ആശാവർക്കർമാരെ ആദരിച്ചു.
Advertisment
വനിതാ ദിനത്തിലും സമരം ചെയ്യേണ്ടിവരുന്ന ആശാ വർക്കർമാർക്ക് നീതി ലഭിക്കുന്നതുവരെ സമരപരിപാടികൾക്ക് ജനശ്രീയുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
വനിത ദിനാചാരണം ജനശ്രീ മലപ്പുറം ബ്ലോക്ക് യൂണിയൻ ചെയർമാൻ ആനത്താൻ അജ്മൽ ഉദ്ഘാടനം ചെയ്തു. കെ കെ മുഹമ്മദ് റാഫി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫായിസ ടി കെ മുഖ്യപ്രഭാഷണം നടത്തി.
കെ പി ജയശ്രീ, വി കെ താര, റീന സി, കെ പി ബാബുരാജ്, വിനോദ് പി, അശോക് കുമാർ, മുഹമ്മദലി, സജ്ന പി, ബേബി ഫരീദ പി ടി, ഖദീജ കെ, സ്വാതി കെ പി, സുനിത തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു