മഞ്ചേരി: മണിപ്പൂരിൽ നടക്കുന്ന വംശീയ അതിക്രമങ്ങൾക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് മഞ്ചേരി മണ്ഡലം പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രികളുടെയും കുട്ടികളുടെയും നേരെ നടക്കുന്ന ഈ അതിക്രമങ്ങളെല്ലാം നിരന്തരം സംഭവിക്കുമ്പോഴും അതിനെല്ലാം കൂട്ട് നിന്ന് മൗനത്തിലിരിക്കുന്ന മണിപ്പൂർ മുഖ്യമന്ത്രിയും അവർക്ക് ഓശാന പാടി സംഘ്പരിവാർ അജണ്ട നടപ്പാക്കുന്ന പ്രധാനമന്ത്രിയും ചേർന്ന് ലോകത്തിനു മുന്നിൽ ഇന്ത്യയെ അപമാനിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രഭാഷക ഫാത്വിമ ടീച്ചർ പെരിന്തൽമണ്ണ അഭിപ്രായപ്പെട്ടു.
വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ സെക്രട്ടറി ഹസീന വഹാബ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം അസിസ്റ്റന്റ് കൺവിനർമാരായ ജസീല, റംല കാരക്കുന്ന് എന്നിവരും സംസാരിച്ചു. കൺവീനർ ഷമീറ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.