ഡയബറ്റിക് അള്‍സര്‍ ബാധിച്ച മധ്യവയസ്കന് ശസ്ത്രക്രിയയ്ക്ക് എ പോസറ്റീവ് രക്തം ആവശ്യമുണ്ട്

New Update
rajendran mannattil

പാലക്കാട്: ഡയബറ്റിക്ക് അൾസർ ബാധിച്ച് കൊഴിഞ്ഞാമ്പാറ അത്താണി ആശുപത്രിയിൽ കാലിന് ഓപ്പറേഷന് വിധേയനാവുന്ന കല്ലേകുള്ളര സ്വദേശി (ഇപ്പോൾ ധോണിയിൽ താമസം) രാജേന്ദ്രൻ മാന്നാട്ടിലിന് എ പോസറ്റീവ് രക്തം പത്തു കുപ്പി ആവശ്യമുണ്ട്.

Advertisment

സാമ്പത്തികമായി വളരെ കഷ്ടതയനുഭവിക്കുകയാണ് ഇദ്ദേഹം. പതിനഞ്ചുവർഷം മുമ്പ് മസ്തിഷ്ക രോഗം ബാധിച്ച് ഭാര്യ മരിച്ചു. ഭിന്നശേഷിക്കാരിയായ 33 വയസ്സായ ഒരു മകളുണ്ട്. ഒന്നര സെന്റ് സ്ഥലത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച വീട്ടിലാണ് താമസം. 

കൈവിരലുകൾ ഓപ്പറേഷൻ ചെയ്ത് മാറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞു. രോഗാവസ്ഥയിൽ ജോലിക്കുപോകാനും കഴിയാത്ത ഇദ്ദേഹം സുമനസ്സുകളുടെ സഹായം കൊണ്ടാണ്‌ ജീവിതം തള്ളിനീക്കുന്നത്. രാജേന്ദ്രൻ മാന്നാട്ടിൽ ഫോൺ: +919388219693, ജോസ് ചാലക്കൽ: 9020147667.

Advertisment