പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂർ വീട്ടിൽ ശിവശങ്കരന്‍റെ ഭാര്യ ശോഭന ആണ് മരിച്ചത്.
തൃത്താല പഞ്ചായത്തിലെ ഞാങ്ങാട്ടിരിയിൽ ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. മകൾക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മകള്‍ക്കും പരിക്കേറ്റിരുന്നു.