കാട്ടുപന്നി കുറുകെ ചാടി, ബൈക്ക് യാത്രികന് ഗുരുതര പരിക്ക്; സംഭവം മലമ്പുഴയില്‍

കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

author-image
ജോസ് ചാലക്കൽ
Updated On
New Update
accident palakkad-2

പാലക്കാട്: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഇന്നു രാവിലെ 8 മണിയോടെ മലമ്പുഴ എസ്പി ലൈയിൻ മധുര വീരൻ അമ്പലത്തിനു മുന്നിലാണ് സംഭവം.

Advertisment

പെയിന്റിങ്‌ തൊഴിലാളികളായ കാഞ്ഞിരക്കടവ് സ്വദേശി ഷൈജു, മലമ്പുഴ പഞ്ചായത്ത് ഓഫീസ് പരിസരത്തെ കൈരളി നഗർ ശ്രീവത്സം അപ്പാർട്ടുമെന്റിൽ വാടകക്ക് താമസിക്കുന്ന പറമ്പുകാട്ടിൽ സുരേഷ് എന്നിവരാണ് അപകടത്തില്‍പെട്ടത്.

രാവിലെ ജോലിക്കു പോകുമ്പോഴായിരുന്നു സംഭവം. കാട്ടുപന്നിയിടിച്ച് വീണ ബൈക്കിൽ നിന്നും പുറകിലിരുന്ന സുരേഷ് തെറിച്ചു വീഴുകയായിരുന്നു.  പന്നിയുടെ കാലുകൾ ബൈക്കിന്റെ മുൻ ചക്രത്തിൽ കുടുങ്ങിയതായി സുരേഷ് പറഞ്ഞു. 

അപകട സമയത്ത് അതുവഴി വന്ന ഓട്ടോ ഡ്രൈവർ പരമനാണ് അപകടത്തിൽ പെട്ടവരെ പാലക്കാട് ജില്ലാ ശൂപത്രിയിൽ എത്തിച്ചത്. ഞായറാഴ്ച്ച ഒപി ഇല്ലാത്തതിനാൽ പ്രാഥമിക ശ്രുശ്രൂഷ നൽകി പറഞ്ഞയച്ചതായി സുരേഷിന്റെ ഭാര്യ ഗീത പറഞ്ഞു. 

തിങ്കളാഴ്ച്ച വീണ്ടും ആശുപത്രിയിൽ ചെന്ന് വിശദമായ പരിശോധന നടത്താൻ ആശുപത്രിയിൽ നിന്നും നിർദ്ദേശിച്ചിട്ടുണ്ടെന്നും ഗീത പറഞ്ഞു. വനം വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് പന്നിയിടിച്ച് ഓട്ടോ മറിഞ്ഞിട്ടുണ്ടെന്നും ഈ പ്രദേശത്തെ രൂക്ഷമായ പന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisment