പാലക്കാട്: വാഹനാപകടത്തില്‍ യുവതി മരിച്ചു. ചങ്ങരംകുളം കോക്കൂർ മാളിയേക്കൽ സജ്ന (43) യാണ് മരിച്ചത്. പട്ടാമ്പി - പുലാമന്തോൾ പാതയില്‍ പുതിയ റോഡിൽ പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വന്ന കാര്‍ മരത്തിലിടിച്ചു താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഭര്‍ത്താവ് അഷ്റഫ്, ഉമ്മ ആയിഷ എന്നിവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.