/sathyam/media/media_files/tlqM19OtpA6gZexRqok4.jpg)
പാലക്കാട്: ഓൾ ക്രെയിൻ ഓപ്പറേറ്റർ മലയാളി അസോസിയേഷൻ (ACOMA) തിരുകൊച്ചി & മലബാർ സംയുക്തമായി 4-ാം വാർഷിക പൊതുയോഗവും ഓണാഘോഷവും കഞ്ചിക്കോട് എസ്കെഎം ഓഡിറ്റോറിയത്തിൽ നടന്നു.
തിരുകൊച്ചി സെക്രട്ടറി ബിനു ജേക്കബ് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ സലിം.പി.എ (MACSA പ്രസിഡന്റ് & ഗ്രാന്റ് ക്രെയിൻ സർവ്വിസ് ) ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിലെ ക്രെയിൻ ഓപ്പറേറ്റർമാർക്ക് ക്ഷേമ പെൻഷൻ അനുവദിക്കാൻ സർക്കാർ ഇടപെടണമെന്ന് സലീം പി.എ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹംപറഞ്ഞു.
പ്രദീപ്. കെ (അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ ) കണ്ണദാസ് ( സ്റ്റേഷൻ ഓഫീസർ ഫയർ&റെസ്ക്യൂ കഞ്ചിക്കോട് ) തിരുകൊച്ചി പ്രസിഡൻ്റ് പ്രശാന്ത് , വൈസ് പ്രസിഡൻ്റ് അനുപ് , സെക്രട്ടറി ഉമേഷ്,മലബാർ പ്രസിഡൻ്റ് രാജിവ് കുന്നത്ത്, ബിനോയ്, അഖിൽ മോഹൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് കഞ്ചിക്കോട് അഗ്നി രാക്ഷ നിലയത്തിൻ്റെ ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു.
ചടങ്ങിൽ രാജേഷ്, സെബാസ്റ്റ്യൻ സക്കറിയ എന്നിവർ ആംശസ അറിയിച്ചു. ഓണാഘോഷം സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് പദ്ധതി അസോസിയേഷൻ തിരുകൊച്ചി ട്രഷർ ഉല്ലാസ് ആർ വേദിയിൽ വെച്ചു നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി.
മൂന്നാം സമ്മാനർഹൻ ആയ എബിൻ ജോസഫ് (ആലപ്പുഴ ജില്ലാ അഡ്മിൻ ) & നാലാം സമ്മാനർഹൻ ഗിരീഷ് പാലക്കാട് എന്നിവർക്ക് സമ്മാനം വേദിയിൽ വെച്ചു തന്നെ നൽകുകയും ചെയ്തു .
ചടങ്ങിൽ. മലബാർ സെക്രട്ടറി. ഹരിദാസ് കെ. പി. സ്വാഗതവും അസോസിയേഷൻ ജോയിൻ സെക്രട്ടറി സുധീഷ് പാലക്കാട് നന്ദിയും അറിയിച്ചു.