ഭക്ഷ്യ സുരക്ഷ കാലഘട്ടത്തിന്റെ ആവശ്യം : എ ഡി ജി പി അഡ്വ. ഗ്രേഷിയസ് കുര്യാക്കോസ്

New Update
palaUntitled

പാലക്കാട്:  സാധാരണക്കാർ ഭക്ഷണകാര്യങ്ങൾക്ക് കൂടുതലായി കച്ചവട സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ മായമില്ലാത്ത ഭക്ഷണം ലഭിക്കേണ്ടത് പൗരന്മാരുടെ അവകാശമാണെന്ന് അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സ്റ്റേറ്റ് പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷിയസ് കുര്യാക്കോസ് അഭിപ്രായപെട്ടു.

Advertisment

ഭക്ഷ്യ സുരക്ഷാ നിയമങ്ങളെ കുറിച്ച്‌ ജില്ലയിലെ പ്രോസിക്യൂട്ടർമാർക്കും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കുമായി ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാല പാലക്കാട് ടോപ് ഇൻ ടൌൺ ഓഡിറ്റോറിയ ത്തിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാചകം ചെയ്ത ഭക്ഷണ പഥാർത്ഥങ്ങൾക്ക് ആവശ്യം വർധിക്കുന്ന ഈ സമയത്ത് ശക്തമായ പരിശോധനകളും ശരിയായ രീതിയിലുള്ള കേസുകളും ആവശ്യമാ ണെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും പ്രോസിക്യൂ ട്ടർമാരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അഡ്വ. ഗ്രേഷിയസ് കുര്യാക്കോസ് ആവശ്യപ്പെട്ടു.

പാലക്കാട് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി. പ്രേംനാഥിന്റെ അധ്യക്ഷത യിൽ ചേർന്ന ചടങ്ങിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ വി.ഷണ്മുഖൻ, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ സി. എസ്. രാജേഷ്  , ഡോ. എൻ. എം. ഫാസില, പ്രോസിക്യൂട്ടർമാരായ വി. ജി ബിസി. മുഹമ്മദ്‌ സാജിദ്, മുഹമ്മദ്‌ റഫീഖ് എന്നിവർ സംസാരിച്ചു.

ജില്ലയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ശില്പശാലയിൽ പങ്കെടുത്തു.

Advertisment