New Update
/sathyam/media/media_files/2025/03/10/HooavaXZUGWhDXdpommj.jpg)
അട്ടപ്പാടി: അഗളി സത്യക്കല്ലുമലയുടെ താഴ്വാരത്ത് കേരള പോലീസ് നടത്തിയ തിരച്ചിലിൽ വൻ കഞ്ചാവ് തോട്ടം കണ്ടെത്തി. 60 സെന്റ് സ്ഥലത്ത് വളർത്തിയിരുന്ന പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് പോലീസ് നശിപ്പിച്ചത്.
Advertisment
കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളിൽ ഒന്നാണിത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. അഞ്ച് മണിക്കൂറോളം ഉൾക്കാട്ടിലൂടെ യാത്ര ചെയ്താണ് പോലീസ് സംഘം കഞ്ചാവ് കൃഷി കണ്ടെത്തിയത്. പ്രദേശത്ത് പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.