പാലക്കാട്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തല കലോത്സവം ഞയറാഴ്ച പാലക്കാട് ഗവ. മോയൻ എൽ.പി.സ്കൂളിൽ വെച്ച് നടന്നു.
സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഡോ.പി.കെ.ഹരിദാസ് സർവംഗോത്സവം ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ.രജന ആസിഫ് അദ്ധ്യക്ഷത വഹിച്ചു.
പുതു തലമുറയിലേയും പഴയ തലമുറയിലേയും ഡോക്ടർമാർ കലാ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തത് സർ ഗോത്സവത്തിനെ ശ്രദ്ധേയമാക്കി.
ജില്ലാ സെക്രട്ടറി ഡോ. ബാസിം, സ്വാഗത സംഘം ചെയർമാൻ ഡോ കെ.പി.വത്സകുമാർ, കൺവീണർ ഡോ.ലക്ഷ്മി.പി, ഡോ. ജയറാം, ജില്ലാ ജോ.സെക്രട്ടറി ഡോ. രമ്യ ശിവദാസ് , ഡോ. ടോണി തോമസ്, ഡോ.സുബോധ്, ഡോ. അഭിജിത് മോഹൻ എന്നിവർ സംസാരിച്ചു.
പാലക്കാട് മലയാള കാവ്യസാഹിതി ജില്ലാ ജോ.സെക്രട്ടറി ഡോ. ഗായത്രി പ്രമോദ്, പ്രമുഖ ചിത്രകാരരായ സി.എച്ച്. അനിൽ കുമാർ, രഞ്ജിമ രവീന്ദ്രൻ, സംഗീതജ്ഞരായ ബിന്ദു. സി. കുട്ടി, രമേഷ് അയിലൂർ എന്നിവർ കലാ സാഹിത്യ, മത്സരങ്ങളെ വിലയിരുത്തി സംസാരിച്ചു.
വാശിയേറിയ മത്സരത്തിൽ പാലക്കാട് ഏരിയ ഓവറോൾ ചാമ്പ്യൻമാരായി. ഡോ.ബി.കോമളം, ഡോ.ഷഹന.എസ്,, ഡോ. സുഗുണ, ഡോ. അനിരുദ്ധ്, ഡോ. അമൃത, ഡോ.ഷെറിൻ ജിൻ ഷാദ് ഡോ. റീജ, ഡോ. സ്നേഹ എസ്.ബാബു, ഡോ. റിഷാന മോൾ, ഡോ.അൻജ്ജലി സുരേഷ്,
ഡോ. പ്രശാന്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഏപ്രിൽ മാസത്തിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ ജില്ലാ തല വിജയികൾ പങ്കെടുക്കും.