രേഖകള്‍ ഇല്ലാതെ ട്രെയിനില്‍ കടത്തിക്കൊണ്ടുവന്നത് 28 ലക്ഷം രൂപ, പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആര്‍പിഎഫ് പൊക്കി, പിടിയിലായത് ആന്ധ്രാ സ്വദേശി

രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽ പണവുമായി യുവാവ് പിടിയില്‍

New Update
sunil kadapa

പാലക്കാട്‌: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽ പണവുമായി യുവാവ് പിടിയില്‍. ആന്ധ്ര പ്രദേശ് കടപ്പ സ്വദേശി സുനിൽ കുമാറിനെയാണ്‌ പാലക്കാട്‌ റയിൽവേ സ്റ്റേഷനിൽ വച്ചു ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്.

Advertisment

ബാംഗ്ലൂർ എറണാകുളം ഇന്റർ സിറ്റി എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. വസ്ത്രത്തിന്റെ അടിയിൽ പ്രത്യേകതരം ജാക്കറ്റിനുള്ളിൽ ആയിരുന്നു 28 ലക്ഷം രൂപ ഒളിപ്പിച്ച് കടത്തികൊണ്ട് വന്നത്.

 പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ നടപടികൾക്കായി പാലക്കാട്‌ ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ അഡിഷണൽ ഡയറക്ടർക്കു കൈമാറി.

പാലക്കാട്‌ ആര്‍പിഎഫ് കമന്ഡന്റ് നവിൻ പ്രസാദിന്റെ നിർദേശപ്രകാരം സി.ഐ. സൂരജ് എസ്. കുമാറിന്റെ നേതൃത്വത്തിൽ അഡീഷണൽ  എസ്.ഐമാരായ  സജി അഗസ്റ്റിൻ, എ. മനോജ്‌, ഷാജുകുമാർ. പി, ഹെഡ് കോൺസ്റ്റബിൾ  വി. സവിൻ,  കോൺസ്റ്റബിൾമാരായ ഒ.പി, ബാബു എന്‍. ശ്രീജിത്ത്‌, ശരണ്യ എന്‍.എസ്. എന്നിവരാണ്‌ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisment