കെപി കേശവമേനോൻ കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സരാഘോഷവും ഡിസംബര്‍ 27ന്

author-image
ജോസ് ചാലക്കൽ
Updated On
New Update
varshika pothuyogam palakkad-2

ഒലവക്കോട്: കെപി കേശവമേനോൻ കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സരാഘോഷവും ഡിസംബർ 27വൈകീട്ട്6ന് വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്യും.

Advertisment

പ്രസിഡന്റ് എസ് എം നിസാർ അദ്ധ്യക്ഷനാവും. സെക്രട്ടറി ജെ ബേബി ശ്രീകല സ്വാഗതം പറയും. യോഗത്തിൽ വാർഡ് കൗൺസിലർ ശിഹാബുദ്ദീൻ മുഖ്യാതിഥിയായിരിക്കും. 

വൈസ് പ്രസിഡന്റ് പാർത്ഥസാരഥി, ജോയന്റ് സെക്രട്ടറി അബ്ദുൾ അസീസ്, ട്ര ഷറർ സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിക്കും. 

മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വരവ് ചിലവ് കണക്ക് അവതരിപ്പിക്കൽ, വിവിധ കലാപരിപാടികൾ സ്നേഹവിരുന്ന് എന്നിവ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment