അർഹത ഇല്ലാത്തത് എന്തും സ്വീകരിക്കുന്നതും അഴിമതി: ഡോ. പി.ബി ഗുജ്‌റാൾ

New Update
viswas palakkad-2

വിശ്വാസിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര അഴിമതി വിരുദ്ധ ദിനാചരണം ഡോ.പി.ബി.ഗുജ്‌റാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

പാലക്കാട്: അർഹത ഇല്ലാത്തത് എന്തും സ്വീകരിക്കുന്നതും, പറയേണ്ട കാര്യങ്ങൾ പറയേണ്ട സ്ഥലത്ത് പറയാതിരിക്കുന്നതും, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യാതിരിക്കുന്നതും അഴിമതിയാണെന്ന് മുൻ പോലീസ് സർജൻ ഡോ. പി.ബി ഗുജ്‌റാൾ അഭിപ്രായപ്പെട്ടു.   

Advertisment

വിശ്വാസിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര അഴിമതി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനതയെ  ബോധവൽക്കരിച്ചാൽ മാത്രമേ ഭാവിയിൽ അഴിമതി നിർമാർജനം ചെയ്യാൻ പറ്റുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 

വിശ്വാസ് മാനേജിങ് കമ്മിറ്റി അംഗം പി.രഘു നന്ദനൻെറ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശ്വാസ് സെക്രട്ടറി ജനറൽ അഡ്വ.പി. പ്രേംനാഥ് മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.അക്കാദമി പ്രിൻസിപ്പൽ സുഷമ, വിശ്വാസ് ഇന്റേൻസ് അന്ന മിനി, ഗോപിക എന്നിവർ സംസാരിച്ചു. 

എസ്.എസ്.അക്കാദമി ഡയറക്ടർ എ.സുരേന്ദ്രൻ സ്വാഗതവും വിശ്വാസ് മാനേജിങ് കമ്മിറ്റി അംഗം എം.എ.മുഹമ്മദ്‌ അൻസാരി നന്ദിയും പറഞ്ഞു. 

Advertisment