New Update
/sathyam/media/media_files/qPWj7XL0LvCRIsELoLwT.jpg)
പാലക്കാട്: ടി.ആർ കൃഷ്ണ സ്വാമി സ്മാരക സമിതി പ്രവർത്തനങ്ങളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു.
Advertisment
ശബരി ആശ്രമ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ടി ആർ കൃഷ്ണ സ്വാമിയുടെ ആശയങ്ങൾ പ്രചരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ടി ആർ കൃഷ്ണസ്വാമി സ്മാരക സമിതിയുടെ പ്രവർത്തനങ്ങൾ മഹത്വരമാണെന്ന് അദ്ദേഹം പറഞ്ഞു.
ശബരി ആശ്രമത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിന് അകത്തെത്തറ ശബരി ആശ്രമത്തിൽ എത്തിയ ഗവർണർ സ്മാരക സമിതിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചെയർമാൻ എ രാമസ്വാമിയോട് സംസാരിക്കവേ ആണ് ഇക്കാര്യം പറഞ്ഞത്.
സ്മാരക സമിതി ഭാരവാഹികളായ മോഹൻ ഐസക്, ഷെനിൻ മന്ദിരാട് എന്നിവരും ഒപ്പമുണ്ടായിരുന്നു.