ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും മൂന്ന് കിലോ കഞ്ചാവ് പിടികൂടി, എടപ്പാൾ സ്വാദേശിയായ യുവാവ് അറസ്റ്റിൽ

New Update
G

പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും 3.093 കിലോ ഉണക്കകഞ്ചാവുമായി യുവാവിനെ പിടികൂടി.

Advertisment

എടപ്പാൾ പൊൽപ്പക്കര തറയ്ക്കൽ കല്ലേ പറമ്പിൽ വീട്ടിൽ പരമേശ്വരന്റെ മകൻ ലീ ജീഷ് ലാൽ ( 33 ) ആണ് പിടിയിലായത്. പ്രതിയെ അറസ്റ്റ് ചെയ്ത് തൊണ്ടി മുതലടക്കംഒറ്റപ്പാലം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ഒറ്റപ്പാലം ജയിലിലാക്കി.

ഒറ്റപ്പാലം റെയ്ഞ്ച് എക്സ് സൈസ് ഇൻസ്പെക്ടർ എ.വിപിൻദാസിന്റെ നേതൃത്വത്തിൽ ജി.അലി, സുദർശനൻ നായർ, എസ്.ജെ. അനുപി ഒ (ജി), രാജേഷ്, സുരേഷ്,

സി.ഇ.ഒ.മാരായ പ്രദീപ്, മുഹമ്മദ് ഫിറോസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.ജെ. ലുക്കോസ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

Advertisment