Advertisment

ഒലവക്കോട് എംഇഎസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂള്‍ കലോത്സവം 'ഉണർവ്വ് 2024' ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
New Update
G

ഒലവക്കോട്: എംഇഎസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കലോത്സവം 'ഉണർവ്വ് 2024' ആരംഭിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരൻ പ്രണവം ശശി ഉദ്ഘാടനം നിർവഹിച്ചു.

Advertisment

എംഇഎസ് ജില്ലാ സെക്രട്ടറി എ സൈദ് താജുദ്ദീൻ അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡൻറ് എസ് നസീർ, സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ടി.എം നസീർ ഹുസൈൻ, ജോയിന്റ് സെക്രട്ടറി പി.എം മുജീബ് റഹ്മാൻ, സ്കൂൾ പ്രിൻസിപ്പൽ എം.എം ലീല, ഹെഡ്മിസ്ട്രസ് കെ ഷൈനി, പിടിഎ പ്രസിഡൻറ് അറക്കൽ അബൂബക്കർ സിദ്ധീഖ്, അധ്യാപക പ്രതിനിധി കെ ശ്രീജ മാത്യു, പിടിഎ പ്രസിഡന്റ്‌ പൂജ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

മൂന്ന് വേദികളിലായി നാൽപതോളം കലാ സാഹിത്യ ഇനങ്ങളിലായി 600 -ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുക്കുന്ന കലോത്സവം നാളെ സമാപിക്കും.

Advertisment