അട്ടപ്പാടി: അട്ടപ്പാടി മധുകേസിൽ മധുവിന്റെ കുടുംബം സുപ്രികോടതിയിലേക്ക്. ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെയാണ് മധുവിന്റെ സുപ്രീം കോടതിയെ സമീപിക്കുക. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു.
താൻ സുപ്രിംകോടതിയിൽ പോകും. നീതികിട്ടാൻ എത് അറ്റംവരെയും പോകുമെന്നും അമ്മ മല്ലി. ഹുസൈന്റെ മർദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. മധുവിനെ വനത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോരുന്നതിൽ പ്രതിയുടെ സാന്നിധ്യം ഇല്ലാത്തതിനാലാണ് ശിക്ഷ മരവിപ്പിച്ചത്.