പാലക്കാട്: വരദം മീഡിയായുടെ പ്രഥമ സോഷ്യല്‍ ഐക്കണ്‍ അവാര്‍ഡ് പാലക്കാട് 100 ഫിറ്റ് റോഡ് ദ്വാരക നിവാസില്‍ ജയപ്രകാശ് കെ തിരഞ്ഞെടുക്കപ്പെട്ടു.
സമൂഹത്തിലെ നിരവധി പേര്‍ക്ക് വഴികാട്ടി ആവാനും പുതുതലമുറയ്ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതിന് ലക്ഷക്കണക്കിന് ശിഷ്യഗണങ്ങളെ ഉണ്ടാക്കിയെടുക്കുന്നതിനും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ടീച്ചര്‍ കൂടിയായ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്
വിവിധ മേഖലയിലെ കഴിവ് തെളിയിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ കൊടുത്തു വരാറുള്ളളളതാണ് ഈ അവാര്‍ഡ്. 3001 രൂപയും മൊമെന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2025 ഡിസംബറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സിനിമ, ടിവി ചാനല്‍, ആരോഗ്യരംഗം, കേരള പോലീസ് , വിവിധ മേഖലകളില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് അവാര്‍ഡ് വിതരണം ഉണ്ടായിരിക്കും.
സിനിമ സംവിധായകനായ സജു ദാസ് ട്രോമ കെയര്‍,സൊസൈറ്റി ജില്ലാ സെക്രട്ടറി സന്ദീപ് എസ്, വൈസ് പ്രസിഡണ്ട് സജ ടീച്ചര്‍, ഇഖ്ബാല്‍ മലപ്പുറം, ഉണ്ണി വരദം, ദീപക് തൃശൂര്‍,ഷക്കീല എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി.